Humanitarianism and social work was not a deliberate choice for Jolly Varghese and Nimmy Jolly when they started their life together. Sometime in their struggle for existence, they witnessed the miserable plight of the poor,the sick, and the shelterless, and it touched their hearts deeply. Eventually, lending such people a helping hand became a vocation to them. It was not an easy work with roses everywhere, especially when they extended their service to the most rejected criminals and culprits in jail. But they drew the vitalism for their hazardous work from their deep-rooted faith in God, and love for humanity. Jolly and Nimmy were common people who did uncommon things, as can be noticed in the true stories of how they transformed many tears into smiles in their book in Malayalam “Meenachilarum Ormakalum.” The book is enough to change our perspective towards life,and inspire us to undertake a journey to seek the most unwanted in society.
മീനച്ചിലാറും ഓർമ്മകളും…
എന്ന പുസ്തകം വളരെ ചുരുക്കം വാക്യങ്ങളിൽ ഒന്ന് പരിചയപ്പെടുത്തട്ടെ. വിശദമായി പിന്നീട് എഴുതുന്നതാണ്.
കോട്ടയത്തു മീനച്ചിലാറിന്റെ പരിസരത്തു കളിച്ചു വളർന്ന ശ്രീ.ജോളി വർഗീസ്, അനേകരുടെ ഹൃദയത്തെയും ആത്മാവിനെയും തന്റെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ,സ്പർശിച്ചു, അവരിൽ രൂപാന്തരം വരുത്തിയ വ്യക്തിയാണ്. ഒപ്പം സഹധർമ്മിണി നിമ്മിയും ഉണ്ട്,ഒരു മെയ്യും ഒരു കരളുമായി! ജയിലുകളിൽ, തെരുവോരങ്ങളിൽ, ബസ് സ്റ്റാൻഡ്കളിൽ, കള്ള്ഷാപ്പുകളിൽ, വീടുകളിൽ–അങ്ങനെ നാനാജാതിമതസ്ഥരിലേക്കു അവരുടെ സ്നേഹവും കരുതലും ഒഴുകിചെന്നു. ജയിൽപുള്ളികളുടെ, തെരുവുഗുണ്ടകളുടെ, അച്ഛനെയും അമ്മയെയും ഉപദ്രവിക്കുന്ന മക്കളുടെ, പോലീസ് ഉദ്യോഗസ്ഥരുടെ, മദ്യപാനികളുടെ, അങ്ങനെ എത്രയോ വ്യക്തികളുടെ മനഃസാന്തരത്തിനു ഇവർ മുഖാന്തരമായി! ആരോരുമില്ലാതെ, കിടപ്പാടമില്ലാതെ, വഴിയോരങ്ങളിൽ കിടക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കഥകൾ കരളലിയിക്കുന്നതാണ്! Jesus Friends Prayer Groupന്റെ കൂട്ടായ പ്രവർത്തനവും ഇക്കാര്യങ്ങളിൽ ഉണ്ട്. ജീവൻ പണയം വെച്ച സാഹസികമായ പല യത്നങ്ങളും ശ്രീ.ജോളി വര്ഗീസ് നടത്തിയിട്ടുണ്ട്. മീനച്ചിലാറിന്റെ തീരത്തുണ്ടായിരുന്ന “നിർമല” തീയേറ്ററിൽ ഓടിയ തമിഴ് സിനിമകളിലെ താരങ്ങളെ ആരാധിച്ചു, അനുകരിച്ചു വളർന്ന അദ്ദേഹത്തിന് ഈ സാഹസികതയുടെ ഊർജ്ജം അങ്ങനെ ലഭിച്ചതാവാനാണ് സാധ്യത.
മദർ തെരേസ തന്റെ പ്രവർത്തനത്തെക്കുറിച്ചു പറഞ്ഞതിതാണ്.
“I’m doing something beautiful for God.” മദർ ഒരാളെ പരിചരിച്ചപ്പോൾ ദൈവത്തിനുവേണ്ടി സുന്ദരമായതൊന്നു ചെയ്യുവാൻ മദറിന് അവസരം കിട്ടിയതാണ് എന്ന്. നമ്മിൽ എത്രപേർക്ക് അത് ഉൾക്കൊള്ളുവാൻ സാധിക്കും? ചുരുക്കം ചിലർക്ക്! അങ്ങനെ ചുരുക്കം ചിലരിൽ പെട്ടതാണ് ജോളി-നിമ്മി ദമ്പതികൾ! തങ്ങൾ “ഭൂമിയുടെ ഉപ്പ്” ആണെന്ന്— തണ്ടിന്മേൽ വെച്ച “വിളക്ക്” ആണെന്നു അവരുടെ പ്രവർത്തനത്തിലൂടെ തെളിയിച്ചു. ഈ പുസ്തകത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച നിരവധി സംഭവകഥകളിൽ 50 എണ്ണം മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.
500നടുത്ത പേജുകൾ…500രൂപ വില മാത്രം….വാങ്ങി പ്രോത്സാഹിപ്പിക്കുക.
നാമോരുത്തരും ചെയ്യേണ്ട കടമ ഏറ്റെടുത്തു ചെയ്യുന്ന അവർക്ക് അതൊരു പ്രചോദനമാകട്ടെ! അങ്ങനെ അവർ പകരുന്ന വെളിച്ചത്തിന് നമുക്കും കൂട്ടവകാശികൾ ആകാം!
About Authors